Sunday, November 25, 2007

മഴയാട്ടം

ഒരു ദശാബ്ദക്കാലം എനിക്ക് നഷ്‌ടമായ എന്‍റെ മഴ. എല്ലാ വര്‍ഷവും വിചാരിക്കും ഒരു മഴ മാസത്തില്‍ നാട്ടിലേക്കു വരണമെന്ന്. ഇരുണ്ടു കൂടുന്ന മഴ മേഘങ്ങള്‍ക്ക് താഴേ കട്ടന്‍ കാപ്പിയും പക്കവടയുമായി മഴയാട്ടം കാണണമെന്ന്. എപ്പോഴും എന്തെങ്കിലും കാരണത്താല്‍ അത് നടക്കാറില്ല. ഭാഗ്യമോ നിര്‍ഭാഗ്യമോ ഞാനിപ്പോള്‍ ഈ മഴയാട്ടതിനു നടുവിലാണ്.

ചന്നം പിന്നം പെയുന്ന മഴയുടെ സൗന്ദര്യം പുറത്തെ കുളിമുറിയുടെ മേലേക്ക് ചരിഞ്ഞു വേണ തേക്കുമരം കവര്‍ന്നെടുത്തു. മഴ സമയത്തു മരം മുറിക്കാന്‍ ആരും വരാറില്ല. മഴത്തുള്ളികളുടെ ധീര്‍ഖ ദൂരയാത്ര കാണാനിരുന്ന കാഴ്ചക്കാരന്‍ പനിക്കിടക്കയില്‍ മൂടിപുതച്ചു കിടന്നു. കുട്ടികള്‍ കാര്‍ട്ടൂണ്‍ ചാനലിനു മുന്നില്‍ കൂനികൂടിയിരുന്നു. പനി മറി. പക്ഷെ മഴ മാറിയില്ല. തിരിച്ചുപോകാനുള്ള സമയമായി. മനസിനുളില്ലെ മഴക്കാലം ഒരു പാടു മാറിപോയി. ചിലപ്പോള്‍ ഞാനും.

2 comments:

പ്രയാസി said...

ഇന്നലെ നാട്ടില്‍ വിളിച്ചപ്പോള്‍ നല്ല മഴയെന്നു വാപ്പ പറഞ്ഞു..
കുറച്ചു നേരം റിസീവര്‍ ജനാലയുടെ അരികിലേക്കു പിടിക്കാന്‍ പറഞ്ഞു..
അങ്ങനെ ഞാനും മഴ ആസ്വദിച്ചു..:)

ശ്രീ said...

നല്ല മഴ ഓര്‍‌മ്മകള്‍‌... കൊതിപ്പിച്ചു.


അക്ഷരത്തെറ്റുകള്‍‌ ശ്രദ്ധിയ്ക്കണേ...

:)