ചിറകുവെക്കുന്ന ചിതലുകള്‍ ഈയ്യാം പാറ്റകളായി മഴ മണം മാറാത്ത മുറ്റത്ത് നിന്നും പറന്നുയരില്ലേ. അവയിലൊരു ആണ്‍പാറ്റ പറഞ്ഞു.. സഖികളെ നമുക്കു പാര്‍ക്കാന്‍ ഈയൊരു രാത്രി മാത്രം. മതിവരുവോളം നമുക്കീ പ്രകാശ പൂവുകള്‍ക്ക് ചുറ്റും പറക്കാം. വെള്ളി ചിറകുകള്‍ വീശി നൃത്തം ചെയ്യാം. വെള്ളപൂശിയ ആകാശ ചരുവുവരെ പറക്കാം. അവിടെ നിന്‍റെ കയ്യില്‍ പിടിച്ചു ഉലാത്താം. ഒരു പെണ്‍പാറ്റ അവനരികിലേക്ക് വന്നു. അവന്‍റെ ചിറകുരുമ്മി ഒന്നു മന്ധഹസിച്ചിട്ടു മെല്ലെ മുകളിലേക്ക് തെന്നി പറന്നു. പ്രേമതിന്റ്റെ വെള്ളി ചിറകുകള്‍ വീശി അവനും അവള്‍ക്കു പുറകെ..
ആകാശത്തില്‍ കറങ്ങുന്ന പങ്കായമുണ്ട്. അവള്‍ അതിനരികിലേക്ക് പറക്കുകയാണ്. അവന്‍ വിളിച്ചു പറഞ്ഞു.. സഖീ പങ്കായ ചുഴിയിലേക്ക് പറക്കണ്ട അതപകടമാണ്. നമുക്കവിടെ ആ പ്രകാശ പൂവിനു ചുവട്ടില്‍.. അവള്‍ അത് കേട്ടു. മെല്ലെ വെളിച്ചതിനരികിലേക്ക് അവള്‍ ദിശമാറി പറന്നു. ആകാശച്ചരുവില്‍ അവള്‍ അവനു വേണ്ടി കാത്തു നിന്നു. ഒരു നിമിഷം.. ഒരു മിന്നായം പോലെ അവനതു കണ്ടു. ഒരു പല്ലിയുടെ വായില്‍ അവളുടെ വെള്ളിചിറകുകള്‍ ചലനമറ്റ വിശറി പോലെ.
ആണ്‍ പാറ്റ അടുത്ത സഖിയെ തേടി പറന്നു.. സഖികളെ നമുക്കു പാര്‍ക്കാന്‍ ഈയൊരു രാത്രി മാത്രം..
Subscribe to:
Post Comments (Atom)
2 comments:
പാവം... അവള്‍ക്ക് ഒര്രു രാത്രി പ്പോലും ആയുസ്സുണ്ടായില്ലല്ലോ.
Sree..they lived a happylife...may be a good enough time for them. those who live for only one night, will take each seconds as their days. one hour may be an year for them..and so on..
Time is a concept of us. they dont come under that category. Thats the reason the " aan paatta" started looking for another partner. if the death is going to take the "aan patta" then the "pen patta" will also do the same thing. They dont have romance and sentiments..they just live..the way nature want...
In this short story..I am trying to portray the timeless existence of our love and nature..
Post a Comment