Monday, April 28, 2008

നിന്‍റെ വരികള്‍ക്ക് മരണമില്ല!

പിറന്ന മണ്ണില്‍ നിന്നും വിധി പിടിച്ചകറ്റിയ ഒരു കൂട്ടം പ്രവാസികളുടെ ഇടയിലേക്ക് മിര്‍സാ ഗാലിബിന്ന്റ്റെ വരികള്‍ ഒരു പുതുമഴയായി പെയിതിറങ്ങുകയാണ്. വിരസതയില്‍ പൊതിഞ്ഞ ഈ പ്രവാസ ജീവിതത്തിലേക്ക്‌ ഗാലിബിന്ന്റ്റെ കവിതകളുടെ ചിന്തുമായി ഒരു സാധാരണ മനുഷ്യന്‍. റഫീക്! അവന്‍റെ ആര്‍ദ്ര ശബ്ദത്തിനു മുന്നില്‍ അല്‍ ഗാരിയയിലെ ആ മഹാസമുദ്രംപോലും കാതോര്‍ത്ത് നിന്നു.

ദോഹയിലെ അല്‍ ഗാരിയയിലെ ആളൊഴിഞ്ഞ കടല്‍ത്തീരം. അവിടെ ഉപേക്ഷിക്കപെട്ട അറബ് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ "തേരേ ദര്പര്‍ എന്ന ആല്‍ബതിന്റ്റെ ഷൂട്ടിങ് നടക്കുകയാണ്. പുത്തന്‍ എണ്ണപണത്തിന് പിന്നാലെ നഗരത്തിലേക്കു ചേകെറിയവര്‍ ഉപേക്ഷിച്ചുപോയ ഒരു ഗ്രാമത്തിന്‍റെ നിഗൂടഭന്ങിയുടെ പശ്ചാത്തലത്തില്‍ മിര്‍സാ ഗാലിബിന്റ്റെ വരികള്‍ പെയിതിറങ്ങുകയാണ്.

ഒരു ദശാബ്തക്കലമായി ഗാലിബിന്റ്റെ ഗസലുകളുമായി കടുത്ത പ്രണയത്തിലായ റഫീക്, യഥാര്‍ത്ഥത്തില്‍ ഗസലുകള്‍ പാടുകയല്ല!. ആ വരികളിലെ നൊമ്പരമായി, പ്രണയമായി, ഏകാന്തതയുടെ വരണ്ട മരുഭൂമിയായി അയാള്‍ ജീവിക്കുകയാണ്. ഗാലിബിന്റ്റെ കവിതകള്‍ റഫീകിലൂടെ പുനര്‍ജനിക്കുകയാണ്.

മഹാനായ ഗാലിബെ... നിന്‍റെ വരികള്‍ക്ക് മരണമില്ല! നിന്‍റെ നൊമ്പരത്തില്‍ പിറന്ന കവിതകള്‍ ഒരായിരം ചിറകു വീശി ഈ മരുഭൂമിയിലേക്ക് പറന്നിറങ്ങുന്നതിനു സാക്ഷിയാണ് ഞാന്‍. നിന്‍റെ കവിതയിലെ പോലെ ഇവിടെക്ക് ഇനിയൊരു പേടകവും വരില്ല. ഈ പ്രവാസികള്‍ക്ക് ഇനിയൊരു തിരിച്ചുപോക്കുമില്ല.

റഫീക് പാടുകയാണ്... അവന്‍റെ കണ്ണ്‍തടങ്ങളില്‍ വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ ഞങ്ങള്‍ തുടക്കുകയില്ല. ഞങ്ങള്‍ പ്രവാസികള്‍ക്ക് അതൊരു കുളിര്‍ മഴയായി ഇവിടെ പെയിതിറങ്ങട്ടെ. അവന്‍റെ ശബ്ദം ഒരു സുഖമുള്ള നൊമ്പരമായി എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.

ഗാലിബിന്റ്റെ പാട്ടുകാരാ... നിനക്കായിരം ഭാവുകങ്ങള്‍.