Monday, April 28, 2008

നിന്‍റെ വരികള്‍ക്ക് മരണമില്ല!

പിറന്ന മണ്ണില്‍ നിന്നും വിധി പിടിച്ചകറ്റിയ ഒരു കൂട്ടം പ്രവാസികളുടെ ഇടയിലേക്ക് മിര്‍സാ ഗാലിബിന്ന്റ്റെ വരികള്‍ ഒരു പുതുമഴയായി പെയിതിറങ്ങുകയാണ്. വിരസതയില്‍ പൊതിഞ്ഞ ഈ പ്രവാസ ജീവിതത്തിലേക്ക്‌ ഗാലിബിന്ന്റ്റെ കവിതകളുടെ ചിന്തുമായി ഒരു സാധാരണ മനുഷ്യന്‍. റഫീക്! അവന്‍റെ ആര്‍ദ്ര ശബ്ദത്തിനു മുന്നില്‍ അല്‍ ഗാരിയയിലെ ആ മഹാസമുദ്രംപോലും കാതോര്‍ത്ത് നിന്നു.

ദോഹയിലെ അല്‍ ഗാരിയയിലെ ആളൊഴിഞ്ഞ കടല്‍ത്തീരം. അവിടെ ഉപേക്ഷിക്കപെട്ട അറബ് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ "തേരേ ദര്പര്‍ എന്ന ആല്‍ബതിന്റ്റെ ഷൂട്ടിങ് നടക്കുകയാണ്. പുത്തന്‍ എണ്ണപണത്തിന് പിന്നാലെ നഗരത്തിലേക്കു ചേകെറിയവര്‍ ഉപേക്ഷിച്ചുപോയ ഒരു ഗ്രാമത്തിന്‍റെ നിഗൂടഭന്ങിയുടെ പശ്ചാത്തലത്തില്‍ മിര്‍സാ ഗാലിബിന്റ്റെ വരികള്‍ പെയിതിറങ്ങുകയാണ്.

ഒരു ദശാബ്തക്കലമായി ഗാലിബിന്റ്റെ ഗസലുകളുമായി കടുത്ത പ്രണയത്തിലായ റഫീക്, യഥാര്‍ത്ഥത്തില്‍ ഗസലുകള്‍ പാടുകയല്ല!. ആ വരികളിലെ നൊമ്പരമായി, പ്രണയമായി, ഏകാന്തതയുടെ വരണ്ട മരുഭൂമിയായി അയാള്‍ ജീവിക്കുകയാണ്. ഗാലിബിന്റ്റെ കവിതകള്‍ റഫീകിലൂടെ പുനര്‍ജനിക്കുകയാണ്.

മഹാനായ ഗാലിബെ... നിന്‍റെ വരികള്‍ക്ക് മരണമില്ല! നിന്‍റെ നൊമ്പരത്തില്‍ പിറന്ന കവിതകള്‍ ഒരായിരം ചിറകു വീശി ഈ മരുഭൂമിയിലേക്ക് പറന്നിറങ്ങുന്നതിനു സാക്ഷിയാണ് ഞാന്‍. നിന്‍റെ കവിതയിലെ പോലെ ഇവിടെക്ക് ഇനിയൊരു പേടകവും വരില്ല. ഈ പ്രവാസികള്‍ക്ക് ഇനിയൊരു തിരിച്ചുപോക്കുമില്ല.

റഫീക് പാടുകയാണ്... അവന്‍റെ കണ്ണ്‍തടങ്ങളില്‍ വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ ഞങ്ങള്‍ തുടക്കുകയില്ല. ഞങ്ങള്‍ പ്രവാസികള്‍ക്ക് അതൊരു കുളിര്‍ മഴയായി ഇവിടെ പെയിതിറങ്ങട്ടെ. അവന്‍റെ ശബ്ദം ഒരു സുഖമുള്ള നൊമ്പരമായി എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.

ഗാലിബിന്റ്റെ പാട്ടുകാരാ... നിനക്കായിരം ഭാവുകങ്ങള്‍.

Tuesday, November 27, 2007

സമയം, പ്രേമം, പിന്നെ കുറേ ഈയ്യാം പാറ്റകളും

ചിറകുവെക്കുന്ന ചിതലുകള്‍ ഈയ്യാം പാറ്റകളായി മഴ മണം മാറാത്ത മുറ്റത്ത്‌ നിന്നും പറന്നുയരില്ലേ. അവയിലൊരു ആണ്‍പാറ്റ പറഞ്ഞു.. സഖികളെ നമുക്കു പാര്‍ക്കാന്‍ ഈയൊരു രാത്രി മാത്രം. മതിവരുവോളം നമുക്കീ പ്രകാശ പൂവുകള്‍ക്ക് ചുറ്റും പറക്കാം. വെള്ളി ചിറകുകള്‍ വീശി നൃത്തം ചെയ്യാം. വെള്ളപൂശിയ ആകാശ ചരുവുവരെ പറക്കാം. അവിടെ നിന്‍റെ കയ്യില്‍ പിടിച്ചു ഉലാത്താം. ഒരു പെണ്‍പാറ്റ അവനരികിലേക്ക് വന്നു. അവന്‍റെ ചിറകുരുമ്മി ഒന്നു മന്ധഹസിച്ചിട്ടു മെല്ലെ മുകളിലേക്ക് തെന്നി പറന്നു. പ്രേമതിന്റ്റെ വെള്ളി ചിറകുകള്‍ വീശി അവനും അവള്‍ക്കു പുറകെ..

ആകാശത്തില്‍ കറങ്ങുന്ന പങ്കായമുണ്ട്. അവള്‍ അതിനരികിലേക്ക് പറക്കുകയാണ്. അവന്‍ വിളിച്ചു പറഞ്ഞു.. സഖീ പങ്കായ ചുഴിയിലേക്ക് പറക്കണ്ട അതപകടമാണ്. നമുക്കവിടെ ആ പ്രകാശ പൂവിനു ചുവട്ടില്‍.. അവള്‍ അത് കേട്ടു. മെല്ലെ വെളിച്ചതിനരികിലേക്ക് അവള്‍ ദിശമാറി പറന്നു. ആകാശച്ചരുവില്‍ അവള്‍ അവനു വേണ്ടി കാത്തു നിന്നു. ഒരു നിമിഷം.. ഒരു മിന്നായം പോലെ അവനതു കണ്ടു. ഒരു പല്ലിയുടെ വായില്‍ അവളുടെ വെള്ളിചിറകുകള്‍ ചലനമറ്റ വിശറി പോലെ.

ആണ്‍ പാറ്റ അടുത്ത സഖിയെ തേടി പറന്നു.. സഖികളെ നമുക്കു പാര്‍ക്കാന്‍ ഈയൊരു രാത്രി മാത്രം..

Sunday, November 25, 2007

New New Delhi

ഒരു വലിയ പാമ്പിനെ പോലെ ഡെല്‍ഹി നഗരത്തിനയാകെ ഫ്ലൈ ഓവറുകള്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു. വഴി തെറ്റിയ പുഴ പോലെ നിരത്തില്‍ വാഹനങ്ങള്‍ ഭ്രാന്തമായി ഒഴുകുന്നു. യമുനാ നദി ഇപ്പോഴും ചളിപുരണ്ട ഒരു പഴം തുണി പോലെ നിശ്ചലം. പക്ഷെ അന്നും ഇന്നും ഡെല്‍ഹിക്ക് ഒരു ഗന്ദമുണ്ട്. വേപ്പ്മരങ്ങള്‍ക്കിടയിലൂടെ കടന്നു വരുന്ന കാറ്റിന്‍റെ ഗന്ധം. വേപ്പിന്‍ പൂക്കളുടെയും പെട്രോളിന്റ്റെയും ഇട കലര്‍ന്ന ഒരു ഗന്ധം. ഒരായിരം ഓര്‍മകള്‍ ഉറങ്ങുന്ന നിരത്തുകള്‍ പിന്നിട്ടു ഒരപരിചിതനെ പോലെ ഞാന്‍ മുന്നോട്ടു. കണ്ണടച്ചിരുന്നാല്‍, കാതോര്‍ത്തിരുന്നാല്‍ ഡെല്‍ഹിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. വേപ്പിന്‍ പൂക്കളും, വാഹനങ്ങളുടെ ആരവങ്ങളും എല്ലാം പഴയതു പോലെ തന്നെ.

മഴയാട്ടം

ഒരു ദശാബ്ദക്കാലം എനിക്ക് നഷ്‌ടമായ എന്‍റെ മഴ. എല്ലാ വര്‍ഷവും വിചാരിക്കും ഒരു മഴ മാസത്തില്‍ നാട്ടിലേക്കു വരണമെന്ന്. ഇരുണ്ടു കൂടുന്ന മഴ മേഘങ്ങള്‍ക്ക് താഴേ കട്ടന്‍ കാപ്പിയും പക്കവടയുമായി മഴയാട്ടം കാണണമെന്ന്. എപ്പോഴും എന്തെങ്കിലും കാരണത്താല്‍ അത് നടക്കാറില്ല. ഭാഗ്യമോ നിര്‍ഭാഗ്യമോ ഞാനിപ്പോള്‍ ഈ മഴയാട്ടതിനു നടുവിലാണ്.

ചന്നം പിന്നം പെയുന്ന മഴയുടെ സൗന്ദര്യം പുറത്തെ കുളിമുറിയുടെ മേലേക്ക് ചരിഞ്ഞു വേണ തേക്കുമരം കവര്‍ന്നെടുത്തു. മഴ സമയത്തു മരം മുറിക്കാന്‍ ആരും വരാറില്ല. മഴത്തുള്ളികളുടെ ധീര്‍ഖ ദൂരയാത്ര കാണാനിരുന്ന കാഴ്ചക്കാരന്‍ പനിക്കിടക്കയില്‍ മൂടിപുതച്ചു കിടന്നു. കുട്ടികള്‍ കാര്‍ട്ടൂണ്‍ ചാനലിനു മുന്നില്‍ കൂനികൂടിയിരുന്നു. പനി മറി. പക്ഷെ മഴ മാറിയില്ല. തിരിച്ചുപോകാനുള്ള സമയമായി. മനസിനുളില്ലെ മഴക്കാലം ഒരു പാടു മാറിപോയി. ചിലപ്പോള്‍ ഞാനും.

Thursday, November 22, 2007

ഭ്രാന്തന്‍ പാഥ

കേരളത്തിലെ ഏതെങ്കിലും ഒരു റോഡ്. ഒരു കാല്‍നടക്കാരന്‍ റോഡിന്‍റെ സിംഹ ഭാഗവും കൈയടക്കി വളരെ വേഗത്തില്‍ എവിടേക്കോ പോകുന്നു. കയ്യില്‍ ഒരു മൊബൈല് ഫോണില്‍ നിന്നും ആര്‍ക്കോ ഡയല്‍ ചെയിതിട്ടു വളരെ വിധഗ്തമായി disconnect ചെയ്യുന്നുണ്ട്. misscall ആയിരിക്കും. ബാലന്‍സ്‌ കാണാന്‍ ചാന്‍സ് കുറവാണ്. കേരളത്തില്‍ ചെരുപ്പകര്‍ക്കെലം മൊബൈല് ഫോണ്‍ ഉണ്ട്. പക്ഷെ അതില്‍ മിക്കവാറും ബാലന്‍സ്‌ കാണാറില്ല. കയ്യില്‍ കാശ് ഇല്ലാത്തതാണ് കാരണം. കാശ് ഉണ്ടാക്കാന്‍ വയ്യാഞ്ഞിട്ടല്ല. പൈസയോടു പരംബരാഗതമയി കിട്ടിയ ഒരു പുച്ഛം ഒരു ജോലിയും ചെയ്യാന്‍‌ അനുവദിക്കുന്നില്ല. എന്നാല്‍ ആഗോളവല്കരണതിന്റ്റെ ഭാഗമായി കിട്ടിയ പുതിയ കണ്‍സ്യൂമര്‍ സംസകരതിനോപ്പം നില്ക്കാന്‍ മിനിമം ഒരു മൊബൈല് ഫോണ്‍ എങ്കിലും വേണം. വെറുതെ ഒന്നു ടെലിവിഷന്‍ കണ്ടു നോല്‍‍ക്ക്. ഭിക്ഷക്കാരന്റ്റെ കയ്യില്‍ വരെ മൊബൈല് ഫോണ്‍ ഉണ്ട്. ഒരു സാധാ മലയാളിയുടെ അഭിമാന ബോധം അവനെ അതിലും താഴെ നില്ക്കാന്‍ അനുവധിക്കുകയില്ല. എന്തായാലും നമ്മുടെ കാല്‍നടക്കാരന്‍ ഒരു മൊബൈല്‍ ഫോണിന്റ്റെ ഉടമയാണ്. അവന് അന്തസായി നാലള്‍ക്കാര്‍ക്ക് misscall അയയ്ക്കാം.

ഇതാ വരുന്നു ചീറിപാഞ്ഞു ഒരു ബൈക്ക്. പുത്തന്‍ ബൈക്ക് ബാങ്കില്‍ നിന്നും ലോണ്‍ ശരിയാക്കി തന്തപടി വാങ്ങികൊടുതതാണ്. മാസം മൂപീന്നു EMI എങ്ങിനെയെങ്കിലും അടച്ചുകൊള്ളും. എന്തായാലും എനിക്കിനി ഒന്നു ചെത്തിനടക്കാം. ഞാനിതാ ബൈക്കില്‍ വരുന്നു മറ്റു യാത്രക്കാരെല്ലാം കടുകിനുള്ളില്‍ കയറി ഒളിചോള് എന്ന ഭാവത്തിലാണ് കക്ഷിയുടെ വരവ്. അപ്പോഴാണ് റോഡിന്‍റെ നടുവിലൂടെ ഒരാള്‍ പോകുന്നത്. അവനെ അങ്ങിനെ വിട്ടാല്‍ പറ്റില്ല ഒന്നു വിരട്ടിയിട്ട് തന്നെ കാര്യം. വിചാരിച്ച കാര്യം സാധിച്ചു. കാല്‍ടക്കാരന്‍ വിരണ്ടു പക്ഷെ അവന്‍ വിളിച്ച തെറി നമ്മുടെ ബൈക്ക് കാരന്‍ ചെറുപ്പക്കാരന്‍ കേട്ടില്ല. പക്ഷെ മറ്റെല്ലാവരും അത് കേട്ടു. കാല്‍നടക്കാരെന്റ്റെ കാഹളം വിളി അവിടെ തീര്‍ന്നില്ല. അയാള്‍ മറ്റു താത്വിക പ്രശ്നങളിക്ക് വിഷയത്തിനെ വലിച്ചിഴച്ചു കൊണ്ടുപോയീ. "അവന്‍റെ ഒരു ഹുന്ക് കണ്ടില്ലേ..നമുക്കു ബൈക്ക് ഓടിക്കാന്‍ അറിയില്ലാത്തത് പോലെയല്ലേ അവന്‍റെ ഒരു പോക്ക്. ഞാനും ഒരു ലോണ് അപ്ലൈ ചെയിതിട്ടുണ്ട് എനിക്ക് കിട്ടും രണ്ടാഴ്ച്ചക്കകം ഒരു പുതു പുത്തന്‍ ബൈക്ക്. പിന്നെ ഞാനും ഇതുപോലെ അടിച്ച് കത്തിച്ചു കാല്‍നടക്കാരെ പറപ്പിച്ചു ശൂം..."

ഇതാ വരുന്നു ഒരു കാര്‍. ബൈക്ക് കാരന്‍ പണിഞ്ഞ പാര ആര്‍കെങ്കിലും തിരിച്ചു പണിഞ്ഞില്ലെന്കില്‍ ഒരു സമാധാനം കിട്ടില്ല. പഴയ മാരുതി 800 ആണ്. എങ്കിലും അവന്‍റെ ഒരു ഭാവം പുതിയ സ്കൊടയോ ഹ്യുണ്ടായ് ആണെന്നാണ്. എന്തായാലും കക്ഷി ഒന്നു ബ്രേക്ക് പിടിക്കട്ടെ. ഇത്ര ധ്രിതിയില്‍ എവിടെ പോകുന്നു..ഒന്നു ബ്രേക്ക് പിടിക്കു മാഷേ.. കണ്ടില്ലേ ഞാന്‍ റോഡ് ക്രോസ് ചെയ്യുന്നത്. ഞാനും കുടുബതില് പിറന്നതാണ് ഞാനും വാങ്ങും ഒരു പുത്തന്‍ കാര്‍..

കാര്‍ യാത്രക്കാരന്‍ ഒച്ചിനെ പോലെ റോഡ് ക്രോസ് ചെയുന്ന കാല്നടക്കരേനെ കണ്ടു. കണ്ടില്ലേ അവന്‍റെ ഒരു പോക്ക്, ഒരു ബൈക്ക് പോലും ഇല്ലാത്തവന്‍! അവനെന്താണ് എന്നെ കണ്ടിട്ട് ചാടി ഓടാത്തത് ഒന്നുമില്ലെന്കിലും ഞാന്‍ ഒരു കാറിലല്ലേ വരുനത്. ആക്സിലറെട്ടറില്‍ കാല്‍ അമര്‍ത്തി ഹോണ്‍ തകര്‍ത്തു ശൂം.. കാല്‍ നടക്കാരന്‍ കഷിടിച്ചു രക്ഷപെട്ടു. അയാള്‍ കാറിനെ നോക്കി രണ്ടു പുളിച്ച തെറി പറഞ്ഞിട്ടു എങ്ങോട്ടോ പോയീ.

ഇതു കേരളത്തിലെ ഭ്രാന്തന്‍ പാഥയുടെ കഥയാണ്. ഈ കഥ കാണണമെങ്കില്‍ കുറച്ചു കാലം കേരളത്തിന് പുറത്തു പോയീ ഈ ഭ്രാന്തന്‍ റോഡില്‍ നിന്നും മാറി നില്‍ക്കണം. ഇഗോ കാരണം ചിന്താ ശേഷി നഷ്ടപെട്ട ഒരുപറ്റം മലയാളികളുടെ ഭ്രാന്തന്‍ യാത്രയുടെ കഥ. എല്ലാവര്‍ക്കും തിരക്കാണ് ഒരിക്കലും അവസാനിക്കാത്ത തിരക്ക്. ഇത്ര തിരക്കിട്ട് എവിടെക്കാണ് പോകുന്നത്. നാടിനെ വികസനതിലെക്കണോ കൊണ്ടു പോകുന്നത്. അല്ലെ അല്ല. വികസനമെന്നാല്‍ ഭരിക്കുന്ന സര്‍ക്കാരിന്‍റെ മാത്രം ജോലിയായി കാണുന്ന ഒരു കൂട്ടം പുത്തന്‍ തലമുറയുടെ നാടാണ്‌ ഇന്നത്തെ കേരളം. വെക്തിത്വ വികസനമാണ്‌ ഒരുനാടിന്‍റെ യഥാര്‍ത്ഥ വികസനം എന്നു തിരിച്ചറിയാത്ത ഒരു കൂട്ടം മന്ധബുധികളായ ചെരുപ്പകരുടെ നാടു. വഴിയരുകിലെ ഓടയുടെ സ്ലാബ് പൊട്ടിയാല്‍ അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു വാഴ നടും. അതെ ടീം സ്പിരിറ്റ് ഉണ്ടെങ്കില്‍ ഒരു സ്ലാബ് തന്നെ വാര്‍ത്ത് ഇടാം എന്ന് ചിന്തിക്കാനുള്ള തലച്ചോര്‍ ഇല്ലെന്ന് മാത്രം. എന്താണ് യഥാര്‍ത്ഥ നന്മ എന്ന് തിരിച്ചറിയാതെ സര്‍കാരിനെതിരെ ചെളി വാരിയെറിയുന്ന ചെറുപ്പക്കാരുടെ തലമുറ. വിശ്വ ബുദ്ധിമാന്മാരെന്നു വീമ്പിളക്കി നടക്കുന്ന ഇവര്‍ തനി പൊട്ടന്‍മാരനെന്നുളതാണ് സത്യം. ഇവരുടെ ജീവിതത്തിന്‍റെ എല്ലാ തുറയിലും ഈ പൊട്ടത്തരം വേണ്ടുവോളം ഉണ്ട്. എല്ലാ തുറയിലെക്കും ഇപ്പോള്‍ പോകാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ വീണ്ടും ഈ ഭ്രാന്തന്‍ പാഥയിലേക്ക് തന്നെ തിരിച്ചു വരട്ടെ.

നമ്മുടെ റോഡിന്റെ വലിപ്പം നോക്കു.. ഇത്ര ജന സാന്ദ്രമായ ഈ കൊച്ചു കേരളത്തില്‍ ഇടുങ്ങിയ ചെറു വഴികള്‍ മാത്രമേയുള്ളു. മലയാളിയുടെ മലയോളം വലിപ്പമുള്ള ഇഗോ ഈ റോഡിനു താങ്ങാവുന്നതിലും ഏറയാണ്. ഒരു കാല്നടക്കാരനില്‍ തുടങ്ങി വലിയ ബസ് ഓടിക്കുന്ന ആള് വരെ ഈ ദുരഭിമാനത്തിന്റ്റെ വാഹകരാണ്. എല്ലാവര്‍ക്കും എല്ലാവരോടും മത്സരമാണ്. റോഡ് ഒരു പന്തയകളമാണ്. ജീവനും മരണവും തമ്മില്‍ പൊരുതുന്ന ഒരു പന്തയകളം. ഭാഗ്യം കൊണ്ടു മാത്രം ഒരു കുഴപ്പവും കൂടാതെ വീട്ടില്‍ വന്നു ചേരുന്ന ഒരു പറ്റം മന്ദബുധികളായ മലയാളികള്‍. അവയവങ്ങള്‍ ഒന്നും നഷ്ടപെടാതെ വീടെത്തിയാല്‍ ഭാഗ്യം.

വാഹനം ഓടിക്കുനതിനു മുന്‍പ് ആദ്യം ക്ഷമയുടെ ഗിയര്‍ ഇടു. മുന്നില് ഒരു ബസ് ആള്‍ക്കാരെ കയറ്റുന്നു.. അല്പം ക്ഷമിക്കൂ.. കൂടിയാല്‍ ഒരു മിനിട്ട് എടുക്കും. എന്തിനാണ് വെറുതെ ഹോണ്‍ മുഴക്കി തിരക്കിന്റ്റെ പ്രതീതി ജനിപ്പിക്കുനത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്രയും തിരക്കുള്ള വെക്തിയാണോ. മുന്നില്‍ ഒരാള്‍ പാര്‍കിങ്ങില്‍ നിന്നും വാഹനം റിവേര്‍സ്‌ എടുക്കുന്നു..ക്ഷമയോടെ അയാള്‍ക്ക് വേണ്ടി ആരും വെയിറ്റ് ചെയുന്നത് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. സൂചികുഴലിലൂടെ ഒട്ടകം കടക്കുന്നതു പോലെ മറ്റു യാത്രകരെല്ലാം ആ വാഹനത്തിനു പിന്നാലെ കടന്നു പോകും. ഒരു തരം മരണ പാച്ചില്‍.

സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്നതല്ല എന്നൊരു തോന്നല്‍. സീറ്റ് ബെല്‍റ്റും ഹെല്മെട്ടും എല്ലാം ആര്‍ക്കോ പണമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമങ്ങള്‍. മറ്റു രാജ്യങ്ങളിലെ പൌരന്മാരെല്ലാം അത്ര മണ്ടന്മാരെന്നു ഈ വിഭാഗം വിശ്വസിക്കുണ്ടോ?. എന്തോ അറിയില്ല.. ഇനി ഏത് തെളിവ്‌ കൊണ്ടു നിരത്തിയാലും ഞാന്‍ നന്നാവില്ല എന്ന് പറയുന്ന ഈ തലമുറയ്ക്ക്‌ ഗള്‍ഫ് രാജ്യതെവിടെയെന്കിലും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി കിട്ടണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. അവിടെ ബസ്സില്‍ കയറിയാല്‍ പോലും ഹെല്‍മെറ്റ്‌ ധരിച്ചേ പോകൂ എന്ന് ഇവര്‍ വാശി പിടിക്കുമ്പോള്‍ ഞെട്ടുന്നത് വിവരം തെളിഞ്ഞ മറ്റു മലയാളികള്‍ മാത്രമല്ല, മറ്റു വിദേശികളും നമ്മുടെ സുരക്ഷിത ബോധം കണ്ടു ഞെട്ടാറുണ്ട്.

മലയാളികള്‍ റോഡ് നിയമങ്ങള്‍ അനുസര്ക്കരുത്, redlight കണ്ടാലും കാക്കി കുപ്പായമില്ലെങ്കില്‍ മുന്നോട്ടു പോകാം, റൌണ്ട് അബൌടുകള്‍ക്കുളില്‍ കസേര കളി നടത്താം, വഴിയില്‍ flying squad കാണുമ്പോള്‍ ഒറ്റകയ്യില്‍ seatbelt ഇടുന്ന കയ്യാങ്കളി കളിക്കാം, കേരളത്തിലെ ബസ്സ് ഡ്രൈവര്‍മാരെ സൂചി കുഴലില്‍ ഒട്ടകത്തിനെ കയറ്റുന്ന അന്താരാഷ്ട്ര മത്സര്തിനയക്കം. നമ്മള്‍ മലയാളികളാണ്! സ്വന്തം നാടിനെ നന്നാവാന്‍ അനുവധിക്കരുത്. വിദേശത്ത് പോയാല്‍ ഇതെല്ലാം അക്ഷരം പ്രതി അനുസരിക്കുകയും വേണം. മലയാളിയുടെ വിവേക ബുദ്ധി വിദേശിക്ക് മാത്രം.



മലയാളം അക്ഷരത്തെറ്റ് ക്ഷമിക്കുക