Sunday, November 25, 2007
New New Delhi
ഒരു വലിയ പാമ്പിനെ പോലെ ഡെല്‍ഹി നഗരത്തിനയാകെ ഫ്ലൈ ഓവറുകള്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു. വഴി തെറ്റിയ പുഴ പോലെ നിരത്തില്‍ വാഹനങ്ങള്‍ ഭ്രാന്തമായി ഒഴുകുന്നു. യമുനാ നദി ഇപ്പോഴും ചളിപുരണ്ട ഒരു പഴം തുണി പോലെ നിശ്ചലം. പക്ഷെ അന്നും ഇന്നും ഡെല്‍ഹിക്ക് ഒരു ഗന്ദമുണ്ട്. വേപ്പ്മരങ്ങള്‍ക്കിടയിലൂടെ കടന്നു വരുന്ന കാറ്റിന്‍റെ ഗന്ധം. വേപ്പിന്‍ പൂക്കളുടെയും പെട്രോളിന്റ്റെയും ഇട കലര്‍ന്ന ഒരു ഗന്ധം. ഒരായിരം ഓര്‍മകള്‍ ഉറങ്ങുന്ന നിരത്തുകള്‍ പിന്നിട്ടു ഒരപരിചിതനെ പോലെ ഞാന്‍ മുന്നോട്ടു. കണ്ണടച്ചിരുന്നാല്‍, കാതോര്‍ത്തിരുന്നാല്‍ ഡെല്‍ഹിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. വേപ്പിന്‍ പൂക്കളും, വാഹനങ്ങളുടെ ആരവങ്ങളും എല്ലാം പഴയതു പോലെ തന്നെ.
Subscribe to:
Post Comments (Atom)
4 comments:
ചില രാത്രികളില്‍ പാലപ്പൂവിന്റെ കൊഴുത്ത മണവുമുണ്ട്. നാട്ടിലാണെങ്കില്‍ ഈ മണത്തിനൊപ്പ്പ്പം മരച്ചില്ലകള്‍ക്കിടയിലൂടെ അരണ്ട നിലാവ് അരിച്ചിറങ്ങും. അത് ഡല്‍ഹിയില്‍ ഇല്ല.
delhiyil eppo vannu....????
കഴിഞ്ഞ ജൂണ്‍ മാസം..അന്നെഴുതിയത് ഇപ്പോള്‍ പബ്ലിഷ് ചെയിതെന്ന് മാത്രം. vadavosky...കൊഴുത്ത പാലപൂവിന്റ്റെ മണം ഞാന്‍ ഓര്‍ക്കുന്നു. thanx for your comments
കാതോര്‍ത്തു നോക്കൂ...കണ്ണു തുറന്നു നോക്കൂ...നാസാരന്ധ്രങ്ങള്‍ വിടര്‍ത്തി നോക്കൂ... എഴുതാന്‍ എന്തെങ്കിലും കിട്ടാതിരിക്കില്ല.
Post a Comment